Tuesday, 3 November 2015

മേൽവിലാസം ശരിയാണു

ഇത്  എന്റെ കാര്യാലയത്തിലെ ഒരു  തരുണീമണിയുടെ  വെള്ളികളിൽ  ഒന്ന്  മാത്രം . ഭവതി സ്വന്തം  പേരിലുള്ള  ലോണ്‍ അടച്ച് തീര്പ്പക്കാൻ  ഒരു  പ്രമുഖ  പുതുതലമുറ ബാങ്കിന്റെ  ശാഖയിൽ സുഹൃത്തുമായി പോയി .

ബാങ്കിന്റെ  കടം നല്കൽ വിഭാഗത്തിൽ ചെന്ന് ആവശ്യം പറഞ്ഞു .  ബാങ്ക് ജീവനക്കാരി  ഒരു  ഫോറം പൂരിപ്പിച്ചു നല്കാൻ ആവശ്യപ്പെട്ടു . ഞങ്ങളുടെ  മാന്യ  സഹപ്രവർത്തക  അതുംവാങ്ങി സുഹൃത്തിന്റെ  അടുത്തേക്ക് പോയി . കാരണം  ഈവക വ്യവഹാരങ്ങളിൽ  ഉള്ള അറിവ്  ഭീകരമായതുകൊണ്ട് , സുഹൃത്തിന്റെ  സഹായം ആവശ്യം  ആണ് .

സുഹൃത്തിനും  ഭവതിയുടെ  പരിജ്ഞാനത്തെ കുറിച്ച് അറിയാവുന്നത് കൊണ്ട് സസന്തോഷം ആ ഭാഗം ഏറ്റെടുത്തു . പൂരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ തപാലുകൾ അയക്കാനും  എഴുത്ത് മൂലം ബന്ധപ്പെടാനുമുള്ള മേൽവിലാസം എഴുതുവാനുള്ള ഭാഗം വന്നു . അങ്ങനെ ഉള്ള അവസരതിങ്ക്കൽ ആ വിലാസം ചൊൽവാൻ  സുഹൃത്ത് ആവശ്യപ്പെടുകയും  ഭവതി  സംശയലേശമന്യേ മൊഴിഞ്ഞു  xxxx @ ജിമെയിൽ .കോം ,പൊട്ടത്തരങ്ങൾ എഴുന്നെള്ളിക്കുന്നത് നിത്യജീവിത സംഭാവമായതുകൊണ്ട് , അത്ഭുതം കൂടാതെ സുഹൃത്ത്‌ വീണ്ടു ആവശ്യപ്പെട്ടു . എടീ നിനക്ക് മെയിൽ ഒക്കെ വരുന്ന വിലാസം ചോദിച്ചെ . വീണ്ടും  അതാ വരുന്നു പഴയ ഉത്തരം , കുറച്ചു കൂടി  ആധികാര്യമായി  xxxx @ ജിമെയിൽ .കോം.

തകര്ന്നുപോയ ബാല്യത്തോടെ സുഹൃത്ത് വിശദീകരിച്ച് കൊടുത്തു , എഴുതുകളുമായി  തപാൽക്കാരൻ വരില്ലേ  അപ്പോൾ അതിന്റെ പുറത്ത് എഴുതിയിട്ടുള്ള വിലസമില്ലേ  അതുപറ .

ഓഹോ അതായിരുന്നോ .... കുട്ടി വിലാസം പറഞ്ഞുകൊടുത്തു  സുഹൃത്ത്‌  എഴുതികൊടുത്തു .

ഭവതി  ന്യൂ ജെൻ  ആയതുകൊണ്ട്  ഇമെയിൽ  മാത്രമേ ഉപയോഗിക്കൂ . സാധാരണ  എഴുത്തുകളോട്  പുശ്ച്ചം . കലികാല വൈഭവം  ശിവ ശിവ .